Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marriage Promise

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു: പ്ര​തി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ മ​രു​ന്ന് ന​ല്‍​കു​ക​യും ചെ​യ്‌​ത സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ര്‍ കാ​ര​കു​ണ്ട് സ്വ​ദേ​ശി അ​ലി അ​ക്ബ​ര്‍ (36) ആ​ണ് പി​ടി​യി​ലാ​യ​ത്.

വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച പ്ര​തി വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി​യി​രു​ന്ന​താ​യാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. യു​വ​തി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളെ സം​ര​ക്ഷി​ക്കു​മെ​ന്നും ഇ​യാ​ള്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. ഈ ​വി​ശ്വാ​സം മു​ത​ലെ​ടു​ത്താ​ണ് യു​വ​തി​യെ പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് കേ​സ്.

പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ​താ​യും പി​ന്നീ​ട് പ്ര​തി ന​ല്‍​കി​യ മ​രു​ന്ന് ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഗ​ര്‍​ഭം അ​ല​സി​പ്പോ​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ലി അ​ക്ബ​റി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ​ര​പ്പ​ന​ങ്ങാ​ടി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി പ്ര​തി​യെ തി​രൂ​ര്‍ സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up